കാഴ്ചപ്പാടും ദൗത്യവും
“സാമൂഹ്യനീതി, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, ജനപങ്കാളിത്തം എന്നിവ ഉറപ്പാക്കി എല്ലാ ജനങ്ങൾക്കും സുരക്ഷിതവും സമൃദ്ധവുമായ ജീവിത നിലവാരം നൽകുന്ന മാതൃക ഗ്രാമ പഞ്ചായത്തായി വളരുക.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റുക
ശുദ്ധജലം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്തുക
സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേേമം ഉറപ്പാക്കുക
കാർഷികവും സ്വയംതൊഴിൽ മേഖലകളും പ്രോത്സാഹിപ്പിച്ച് സാമ്പത്തിക വളർച്ച കൈവരിക്കുക
പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക
സുതാര്യവും ജനപങ്കാളിത്തപരവുമായ ഭരണസംവിധാനം ഉറപ്പാക്കുക
ഡിജിറ്റൽ സേവനങ്ങളും സ്മാർട്ട് ഭരണരീതികളും വ്യാപിപ്പിക്കുക