വാർഷിക പദ്ധതി
വാർഷിക പദ്ധതി എന്നത് പഞ്ചായത്തിന്റെ ഒരു വർഷത്തേക്കുള്ള വികസന പ്രവർത്തനങ്ങളുടെ പദ്ധതിയാണ്. ഗ്രാമത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച് റോഡ്, കുടിവെള്ളം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നടപ്പാക്കേണ്ട പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ജനങ്ങളുടെ പങ്കാളിത്തത്തോടെയും ബജറ്റിന്റെ അടിസ്ഥാനത്തിലെയും ഈ പദ്ധതി തയ്യാറാക്കപ്പെടുന്നു. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും വാർഷിക പദ്ധതി സഹായിക്കുന്നു.