സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി പെൻഷൻ മസ്റ്ററിങിനുളള അവസാന തീയ്യതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു.
ബജറ്റ് റിപ്പോർട്ട്

ഗ്രാമ പഞ്ചായത്തിന്റെ ഒരു സാമ്പത്തിക വർഷത്തിലെ വരവും ചെലവും ക്രമബദ്ധമായി രേഖപ്പെടുത്തി വികസന പ്രവർത്തനങ്ങൾ, ക്ഷേമപദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, ഭരണച്ചെലവുകൾ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി തയ്യാറാക്കുന്ന സാമ്പത്തിക പദ്ധതിയാണ് ബജറ്റ്.

ബജറ്റിൽ പഞ്ചായത്തിന്റെ വിവിധ വരുമാന മാർഗങ്ങൾ (നികുതി, ഫീസ്, സർക്കാർ ഗ്രാന്റുകൾ, പദ്ധതിനിധികൾ മുതലായവ) ഉൾപ്പെടുത്തുകയും, അവ വിനിയോഗിക്കേണ്ട മേഖലകൾ (ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വം, റോഡ് വികസനം, സാമൂഹ്യക്ഷേമം തുടങ്ങിയവ) വ്യക്തമാക്കുകയും ചെയ്യുന്നു.

ബജറ്റ് ഗ്രാമ പഞ്ചായത്തിന്റെ വികസന ദൗത്യങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും പരിഗണിച്ച് സുതാര്യവും ഉത്തരവാദിത്തപരവുമായ ധനകാര്യ നിയന്ത്രണം ഉറപ്പാക്കുന്നതിനുള്ള പ്രധാന ഭരണരേഖയാണ്.

  • ബജറ്റ് 2026-27
  • ബജറ്റ് 2024-25
  • ബജറ്റ് 2025-26