ശുചിത്വ വിദ്യാലയ ക്യാംപെയിൻ പ്രവർത്തനമൊരുക്കി GVHSS കാറഡുക്ക
August 16, 2026
ശുചിത്വ വിദ്യാലയ ക്യാംപെയിൻ പ്രവർത്തനമൊരുക്കി GVHSS കാറഡുക്ക
ശുചിത്വ മിഷൻ വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് സഹകരണത്തോ ടെ പഞ്ചായത്തിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഹരിത വിദ്യാലയ ക്യാംപെയിൻ പ്രവർത്തനങ്ങൾ GVHSS കാറഡുക്ക സ്കൂളിൽ തുടക്കമായി പരിപാടി കാറഡക്ക പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജനനി ഉദ്ഘാടനം ചെയതു സ്കൂൾഎം പിടി എ പ്രസിഡണ്ട് / ശുചിത്വ മിഷൻ ജില്ലാ റിസോർസ് പേഴ്സൺ രഞ്ജിനി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സഞ്ജീവ് സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ശ്രീമതി വാസന്തി, സ്റ്റാഫ് സെക്രട്ടറി ശ്രീ കുഞ്ഞമ്പു, അജിത് മാഷ്, ജ്യോതി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. HI ജയശ്രീ ശുചിത്വ പ്രതിജ്ഞയും ശാരദ അവതരണവും നടത്തി. ഹരിതകർമ്മസേന സെക്രട്ടറി രമണി, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ കുട്ടികൾക്ക് പ്ലാസ്റ്റിക് തരം തിരിവും, സംവാദവും സംഘടിപ്പിച്ചു. ദിലീപ് മാഷ് പരിപാടിക്ക് നന്ദിയും അറിയിച്ചു