സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി പെൻഷൻ മസ്റ്ററിങിനുളള അവസാന തീയ്യതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു.
കാറഡുക്ക കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേലച ന്ത യും സംഘടിപ്പിച്ചു

August 16, 2026

കാറഡുക്ക കൃഷിഭവന്റെ  നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേലചന്ത യും സംഘടിപ്പിച്ചു. ഞാറ്റുവേല ചന്ത,ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം പദ്ധതിയുടെ ഉദ്ഘാടനവും സോയിൽ ഹെൽത്ത്‌ കാർഡ് വിതരണവും ബഹു. കാറഡുക്കഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ജനനി എം നിർവഹിച്ചു.  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ, മെമ്പർമാർ, CDS ചെയർപേഴ്സൺ പരിപാടിക്ക് ആശംസ അറിയിച്ചു. ADC അംഗങ്ങൾ, പടശേഖരസമിതി  അംഗങ്ങൾ, കൃഷിക്കൂട്ടം അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. പരിപാടിയിൽ കർഷകരുടെ നടീൽവസ്തുക്കൾ, വിത്തുകൾ ഉത്പന്നങ്ങൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവ വിപണനം നടത്തി.പച്ചക്കറി വികസനപദ്ധതി പ്രകാരമുള്ള വിത്ത്, പച്ചക്കറി തൈകൾ,നെൽകൃഷിക്കുള്ള നെൽവിത്ത് വിതരണം  നടത്തി. SMAM registration ക്യാമ്പയിൻ നടത്തി.ആത്മ പദ്ധതിയിൽ  തേനീച്ച കൃഷി കപ്പാസിറ്റി ബിൽഡിംഗ്‌  പരിശീലനം  നടത്തി.കൃഷിഓഫീസർ പി. ബിന്ദു സ്വാഗതവും  കൃഷിഅസിസ്റ്റന്റ് മിനിമോൾ നന്ദിയും പറഞ്ഞു.

കാറഡുക്ക കൃഷിഭവന്റെ  നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേലച ന്ത യും സംഘടിപ്പിച്ചു