ഓപ്പറേഷൻ തൂഫാൻ 2.0

September 29, 2026

               കാറഡുക്ക ഗ്രാമ പഞ്ചായത്തും, തദ്ദേശ സ്വയംഭരണ വകുപ്പും  പോലിസും സംയുക്തമായി നടത്തുന്ന  ഓപ്പറേഷൻ തൂഫാൻ 2.0 യുടടെ ഭാഗമായി 28-09-2026   രാവിലെ 11.00 മണിക്ക് പതാക  ഉയർത്തുകയും, പ്രതിജ്ഞ ചൊല്ലുകയും ചെയ്യ്തു. തുടർന്ന് FHC  മുളേളരിയ  കോൺഫറൻസ് ഹാളിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ജനനി എം അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ ആദൂർ എസ് ഐ മാധവൻ സി അവർകൾ ആദ്യ തൂഫാൻ വാരിയറായി  പ്രസിഡണ്ടിന് ബാഡ്ജ് കൈമാറുകയും തുടർന്ന്  ജനപ്രതിനിധികൾക്കും ബാഡ്ജ് കൈമാറി.  കാറഡുക്ക ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും വൈസ് പ്രസിഡണ്ട് ഉൾപ്പടെയുളള ജനപ്രതിനിധികൾ പരിപാടിക്ക് ആശംസകൾ അറിയിച്ചു. പരിപാടിയിൽ ഹരിത കർമ്മ സേനാംഗങ്ങളും ,ആശാവർക്കർമാരും ,ആരോഗ്യ വിഭാഗം ജീവനക്കാർ, ജി വി എച്ച് എസ് എസ് മുളേളരിയ സ്കൂളിലെ എൻ എസ് എസ് കുട്ടികകളും പങ്കെടുത്തു. ലഹരി വസ്തുക്കളുടെ ഉപയോഗവും അതുമൂലമുണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ചും   ആദൂർ പോലിസ് സ്റ്റേഷനിലെ  അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ സതീശൻ സർ വിഷയാവതരണവും  വീഡിയോ പ്രദർശനവും നടത്തി.

ഓപ്പറേഷൻ തൂഫാൻ 2.0