ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സഹ്യൻ താഴ്വരയിൽ പയസ്വിനിപ്പുഴയുടെ തീരത്തുള്ള കാറഡുക്ക പഞ്ചായത്ത് (ഇടനാട്), കാടകം-ആദൂർ എന്നീ ഗ്രാമങ്ങൾ ചേർന്നാണ് രൂപംകൊണ്ടത്. ബ്രിട്ടീഷ് കാലത്ത് കോടതിയും പോലീസ് സ്റ്റേഷനുമുള്ള ഭരണസിരാകേന്ദ്രമായിരുന്ന ഇവിടെ, 1927-ൽ കന്നഡ മാധ്യമമായി ആദ്യത്തെ സർക്കാർ സ്കൂൾ ആരംഭിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉപ്പ് സത്യാഗ്രഹത്തിലും വനസത്യാഗ്രഹത്തിലും നാട്ടുകാർ പങ്കാളികളാവുകയും, 1940-ലെ കോരിക്കണ്ടം സമ്മേളനത്തിലൂടെ കർഷക പ്രസ്ഥാനം ശക്തിപ്പെടുകയും ചെയ്തു. കടുത്ത ജാതിവ്യവസ്ഥ നിലനിന്നിരുന്ന ഈ പ്രദേശത്ത് സ്വാമി ആനന്ദതീർത്ഥന്റെ അയിത്തോച്ചാടന പ്രവർത്തനങ്ങളും ഭൂപരിഷ്കരണ നിയമങ്ങളുമാണ് വലിയ സാമൂഹ്യ-സാംസ്കാരിക മാറ്റങ്ങൾക്ക് വഴിതെളിച്ചത്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
പുതിയ വാർത്ത
തെരുവ് നായ്ക്കൾക്ക് പേഷവിഷബാധ പ്രതിരോധ കുത്തിവയ്പ്പ്
October 5, 2026
പൊതു ഗ്രാമസഭ
October 5, 2026
ഓപ്പറേഷൻ തൂഫാൻ 2.0
September 29, 2026
കാറഡുക്ക കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേലചന്തയും...
September 6, 2026
കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ എം സി എഫിലേക്ക് ഫർണ്ണിച്ചർ...
September 3, 2026